പ്രിയപ്പെട്ട ബ്ലോഗര്‍ മാര്‍ക്ക്,
ഡിസംബര്‍ മാസംവരെ എനിക്ക് സമയം തരണമെന്നാവശ്യപ്പെട്ടിട്ടും അതിനു തയ്യാറാവത്തതിന് ആരോടും പരാതിയില്ലാ എന്ന് അറിയിച്ചുകൊണ്ട് തുടങ്ങട്ടെ.
എനിക്കിത്തരം അനുഭവങ്ങള്‍ പുത്തരിയല്ല. പഠിക്കാന്‍ അനുവദിക്കേണ്ട സമയത്ത് പഠിക്കാന്‍ അനുവദിക്കാതെ ആദ്യം എന്റെ വാപ്പ എന്നെ ചതിച്ചു. പിന്നീട് കെട്ടിച്ചുവിട്ട പെങ്ങള് തിരികെ വീട്ടില്‍ വന്ന് എന്നെ കുഴക്കി. ഐയേയെസ്സ് എന്നു പറഞ്ഞ് നാട്ടുകാരുമെന്ന് കളിയാക്കി. ഇപ്പോഴിതാ ഭൂലോഗവും മറ്റു പലരും ചേര്‍ന്നെന്നെ നുണയനും വഞ്ചകനുമാക്കിയിരിക്കുന്നു!
എന്താണ് സത്യാവസ്ഥ എന്നൊന്നു എല്ലാവരെയും അറിയിക്കണ്ടേ? അതിനു വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്.
എല്ലാം എന്റ് ഐ എ എസ്സ് മോഹത്തില്‍ നിന്നും ഉണ്ടായതാണ്. ഒരു ഐ എ എസ് കാരനാവാന്‍ സധാരണക്കാരന് പറ്റില്ലെന്നോ?
ഐ എ എസ് ഇന്റര്‍വ്യൂ വിജയ പ്രതീക്ഷകളുമായി കോണാട് പ്ലേസില്‍ ചുറ്റി ക്കറങ്ങുമ്പോഴാണ് ഞാന്‍ ആ മാന്യ ദേഹത്തെ പരിചയപെട്ടത്. ശരിക്കും അദ്ദേഃഹം എന്നെ കണ്ടുപിടിക്കുകയായിരുന്നു. അന്നദ്ദേഹം യു എന്നില്‍ ഒരു ഉയര്‍ന്ന ഉദ്യ്യോഗം വഹിക്കുകയായിരുന്നു. എന്നെ കണ്ട ഉടനെ അദ്ദേഹമെന്നെ കേട്ടിപ്പിടിച്ചു. അദ്ദേഹം താമസിക്കുന്ന ഒരു കോട്ടാരം പൊലുള്ള ഹോട്ടലിലേക്കാണെന്നെ കൊണ്ട് പോയത്. എന്തങ്കിലും ഭക്ഷണം കഴിക്കാതെ വിടില്ലെന്നു പറഞ്ഞ് റസ്ടോറന്റില്‍ പോയി അദ്ദേഹം ബോണ്‍ ലസ്സ് ചിക്കന്‍ എന്നൊ മറ്റോ ഓറ്ഡര് ചെയ്തു. കോഴി മുട്ട കൊണ്ടുള്ള എന്തെങ്കിലും വിഭവമാവുമെന്നാണ് കരുതിയത് ( born less chicken= ജനിച്ചിട്ടെയില്ലാത്ത ചിക്കന്‍ അതായത് മുട്ട) എന്നാല്‍ കൊണ്ടുവന്ന സാധനം മുട്ട പോലെ തോന്നിയില്ല. ഏതായാലും ഞാന്‍ അത് തിന്നു തുടങ്ങി. അതില്‍ എല്ലിന് കഷണം പോലെന്തോ കടിച്ചു. എന്റെ പല്ലുകള്‍ വേദനിച്ചു. വേദനിക്കുന്ന മുഖഭാവം കണ്ടപ്പോള്‍ എന്റെ ആതിഥേയന്റെ മുഖം ചുവന്നു. (സ്വതവേ വെളുത്ത ആ മുഖം ചുവന്ന പ്പോള്‍ നല്ല ഭംഗി!) അദ്ദേഹം മാനേജരെ വിളിച്ചു പരാതി പറഞ്ഞു. അപ്പോള്‍ തന്നെ ആ മെനു ഊണ്ടാക്കിയ കിശിനിക്കാരനെഅവിടെ നിന്നും മാനേജര്‍ പറഞ്ഞയക്കുകയും, സംഭവിച്ച കുറ്റത്തിനു മാപ്പ് അപേക്ഷിക്കുകയും ചെയ്തു.
കുശിനിക്കാരന് കെട്ടും കെട്ടി ഇറങ്ങിപ്പോയത് എനിക്ക് സംകടം ഉണ്ടാക്കി. എന്നു രാത്രി പല്ലു തേക്കുന്ന സമയത്താണ് ഒരു കാര്യം മനസ്സിലാക്കിയത്, ഭക്ഷണം കഴിച്ചപ്പോള്‍ അതില്‍ കണ്ട എല്ല് എന്റെ അണപ്പല്ലുതന്നെയാണ് എന്നത്!
എനിക്കന്നു രത്രി ഉറക്കം വന്നില്ല. ഞാന്‍ കാരണം ഒരു പാവപ്പെട്ടവന് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുന്നു. അതി രാവിലെ തന്നെ ഞാന്‍ ആ യു എന്‍ ഉദ്യോഗസ്ഥന് ഫോണ്‍ ചെയ്തു. അപ്പോഴാണറിയുന്നത് അദ്ദേഹം വിദേശത്തേക്ക് പോയി എന്ന്.
നാട്ടില്‍ വന്ന ഉടനെ തന്നെ ഞാന്‍ ഒരു ഡോക്ടറെ കണ്ടു പല്ലു കൊഴിഞ്ഞ കാര്യം പറഞ്ഞു ( പേര് രഹസ്യമാക്കി വെക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്) അദ്ദേഹമാണ് എന്റെ അസുഖം ആദ്യമായി സ്ഥിരീകരിച്ചത്. അവിടന്നങ്ങോട്ട് ട്രീറ്റ്മെന്റിലായിരുന്നു. ഈ വിവരം പരമ രഹസ്യമാക്കി വയ്ക്കാന്‍ മറ്റൊരു കാരണം കൂടി ഉണ്ട്. വിദേശത്തു നിന്നും എന്റെ യു എന്‍ സുഹൃത്തുമായി ഞാന്‍ നിരന്തരം ട്വിറ്ററില്‍ ബന്ധപ്പെട്ടിരുന്നു. എന്റെ അസുഖത്തെ പറ്റി യും അന്ന് ആ പഞ്ച നക്ഷത്ര ഹോട്ടല്‍ സംഭവത്തെ പറ്റിയും പറഞ്ഞപ്പോള്‍, അതു രഹസ്യം ആക്കണമെന്ന് അദ്ദേഹംആവശ്യപ്പെടുകയായിരുന്നു.
യു എന്‍ ഉദ്യോഗം അദ്ദേഹം രാജി വയ്ക്കുകയും, മന്ത്രി സഭയില്‍ ഒരു അംഗമാവുകയും ചെയ്തതുകൊണ്ട് അദ്ദേഹത്തിനു ബുദ്ധിമുട്ട് ഉണ്ടാക്കണ്ട എന്നു കരുതിയാണ് എന്റെ സ്വന്തം വിശ്വസ്യതയില് വിള്ളല്‍ ഉണ്ടാക്കിയിട്ട് കൂടി ഇക്കാര്യം ഞാന്‍ മുന്‍പെ വെളിപ്പെടുത്താതിരുന്നത്. എവിടെയാണ് ചികിത്സ എന്നു വെളിവാക്കാതിരുന്നതിനും കാരണം ഇത് തന്നെ ആണ്.
പല പ്രാവശ്യം കീമോ തെറപ്പി ചെയ്തിട്ടും അസുഖത്തിനു കുറവുണ്ടായില്ല. എന്നു മാത്രമല്ല എന്റെ ഒരു രോമം പോലും കൊഴിഞ്ഞതുമില്ല.
നിരാശനായ ഞാന്‍ യാത്ര തുടങ്ങി. ഡല്‍ഹി വഴി ഹിമാലയത്തിലേക്ക്, തുടര്‍ച്ചയായ യാത്ര, ഇടതടവില്ലാതെ. ഇടയ്ക്ക് വച്ച് എന്റെ ഇന്റര്നെറ്റ്കോണ്ടാക്റ്റുകള് ഇല്ലാതായി. എങ്കിലും ഞാന്‍ തളര്‍ന്നില്ല, നടന്നുകൊണ്ടേയിരുന്നു. അവസാനം എത്തിച്ചേര്‍ന്നത് ഒരു യോഗി വര്യന്റെ മുന്നിലായിരുന്നു. ചിര പരിചിതനെ പ്പോലെ അദ്ദേഹം എന്റെ പേരു വിളിച്ച് സംസാരിച്ചു.
അത്ഭുതകരമായ കാര്യം എന്നെ പറ്റി അദ്ദേഹത്തിനെല്ലാം അറിയാമായിരുന്നു എന്നതാണ്. വെറും ഒരാഴ്ച്ചത്തെ ധ്യാനം, യോഗം, നിത്യവും ഗായത്രി മന്ത്ര പാരായണം.
എന്നാല്‍ അദ്ദേഹം എന്നെ ശിഷ്യബായി സ്വീകരിക്കാന്‍ തയ്യാറല്ലായിരുന്നു. “ മടങ്ങിപ്പോവൂ. നിനക്ക് നാട്ടില്‍ പലതും ചെയ്യാനുണ്ട് പലരേയും നിനക്ക് ഉദ്ദരിക്കാനുണ്ട്”“
അങ്ങനെ ഞന്‍ നാട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് ഈ പുകിലെല്ലാം ഞാന്‍ അറിയുന്നത്.
മനസ്സിനു മുറിവേറ്റ ഞാന്‍ ഹിമാലയന്‍ ഗുരുവിനെ അഭയം പ്രാപിക്കാന്‍ തീരുമാനിച്ചു. ഗുരുവിനെ കണ്ടുവരാന്‍ (ഡിസമ്പര്‍ വരെ സമയവും ചോദിച്ചു. ആരും അത് കേട്ടില്ല.)
മനഃ ക്ലേശത്തോടെ ഞാന്‍ വടക്കോട്ട് യാത്രയായി.
ഡിസമ്പര്‍ മാസത്തിലാണ് ഞാന്‍ ഗുരുജിയുടെ ആശ്രമത്തില്‍ വീണ്ടും എത്തിയത്. നല്ല തണുപ്പ്! ഒരു തണുത്ത സ്വപ്നം പോലെ!. ഗുരുവിനെ കണ്ടു ആ കാല്ക്കല് സാഷ്ടാംഗം നമസ്കരിച്ചു. അദ്ദേഹം എന്നെ പിടിച്ചെഴുന്നേല്‍പ്പിച്ചു എന്നിട്ട് എന്റെ വലത്തെ കവിളില്‍ ആഞ്ഞൊരടി!
“ഠപ്പേ“ ന്ന് ശബ്ദം കേട്ടെങ്കിലും എനിക്ക് വേദനിച്ചില്ല പകരം ആഹ്ലാദകരമായ ഒരു അനുഭൂതി തോന്നി.
അദ്ദേഹം പറഞ്ഞു, ദൈവം നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. നിന്റെ അസുഖമെല്ലാം പൂര്‍ണമായും ഭേദപ്പെട്ടിരിക്കുന്നു. നീ മടങ്ങിപ്പോവൂ, നിന്നെ പ്പോലെ കാന്‍സര്‍ വന്ന് വിഷമിക്കുന്നവരെ കണ്ടെത്തു, അവരെ എന്റെ പക്കല്‍ കൊണ്ടു വരൂ ഞാന്‍ അവരെ രക്ഷിക്കാം.
ഞാന്‍ എന്റെ സ്വന്തം കവിളില്‍ തലോടി. നാവുകൊണ്ട് പൊടിഞ്ഞ് പോവാറായ പല്ലുകളെല്ലാം തടവി നോക്കി. അത്ഭുതം: എല്ലാ പല്ലുകളും നല്ല ആരോഗ്ഗ്യത്തോടിരിക്കുന്നു!
ഗുരുവിന്റെ ആ ആജ്ഞയുമായി ഞാന്‍ ഇതാ മടങ്ങി വന്നിരിക്കുന്നു. എന്റെ അസുഖം പൂര്‍ണമായും മാറിയിരിക്കുന്നു എന്നുള്ളതിന് ഞാന്‍ പൂറ്ണാ ആരോഗ്യവനാനാണെന്നുള്ള ടെസ്റ്റ് എവിടെയും നടത്താന്‍ തയ്യാറാണ്.
പിന്നെ 47000 രൂ പയുടെ കാര്യം: ഞാന്‍ ആ തുക ഉപയോഗിച്ച് കൊച്ചു കുട്ടികളെ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നു. ഈയിടെ ഒരു ചാനലില്‍ ഇത്തരം കുട്ടികളെ ഒരുമിച്ച് കണ്ടപ്പോള്‍ തന്നെ ഞാന്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിരുന്നു. 47000 രൂപ മാത്രം പോരല്ലോ ഈ ആവശ്യഹ്ത്തിന്. മെഡിക്കല്‍ എത്തിക്സില്‍ വിശ്വസിക്കുന്നവര്‍ മാത്രം ഈ വിഷയത്തില്‍ സംഭാവന തന്ന് സഹകരിക്കണമെന്ന് അഭ്യര്ഥനയോടെ
എന്തുകൊണ്ട് ഞാന്‍ എനിക്ക് പണം തന്നു ഉമ്മച്ചിയെ പിന്നീട് ബന്ധപ്പെട്ടില്ല എന്നതിനുള്ള കാരണം എന്താണെന്ന് അറിയിക്കാന്‍ എന്റെ എത്തിക്ക്സ് എന്നെ അനുവദിക്കുന്നില്ല.
പി എസ്. എനിക്ക് വിശ്വാസമുണ്ട് എനിക്ക് നല്ല സഹകരണം ഇനിയും കിട്ടുമെന്ന്. എന്റെ വഴിത്താരയില്‍ ലില്ലിപ്പൂക്കള്‍ വിതറാനും , തടസ്സം നില്ക്കുന്ന ചുള്ളികള്‍ ഒടിച്ചുമാറ്റാനും ധാരാളം പേര് വരുമെന്ന മുന്നറിയിപ്പോടെ
നിങ്ങളുടെ സ്വന്തം ബ്ലോഗര്‍.