Wednesday, March 31, 2010

മലയാളി ബാലനു അഭിനന്ദനം

ഫാർട്ടിസിറ്റി- ഒരു പുതിയ കണ്ടു പിടുത്തത്തിനു മലയാളി ബാലനു ബഹുമതി പ്രതിഭകളെ അവരുടെ ബാല്യത്തിൽ തന്നെ കണ്ടെത്താനുള്ള ഒരു ബൃഹത്ത് പദ്ധതി അമേരിക്കയിലെ ഫ്രോഡ് ഫൌണ്ടേഷൻ ഏ ർപ്പെടുത്തിയിട്ട് കുറെ വർഷങ്ങളായിഎങ്കിലും ആ‍ സംഘടന ഏർപ്പെടുത്തിയ അവാർഡ് ആദ്യമായി ഒരു ഇൻഡ്യൻ വിദ്യാർഥി കരസ്ഥമാക്കിയിരിക്കുന്നു എന്നത് ഏതൊരു ഭാരതീയനും ആഹ്ലാദിക്കാനുള്ള കാര്യമാണ്. എന്നാൽ ആ വിദ്യാർഥി ഒരു മലയാളിയും കൂടി ആണെന്നു വന്നാലോ? ഇക്കഴിഞ്ഞ മാർച്ച് 32 നാണ് ഇതു സംബന്ധിച്ച അറിയിപ്പ് വിവേക് നായർക്ക് കിട്ടുന്നത്.
ആവണിക്കോ‍ട്ട് കര ഗവ. വൊക്കേഷനൽ ഹൈയർ സെക്കന്ററി സ്ക്കൂൾ വിദ്യാർഥിയായ വിവേക് നായരാണ് ഈ അഭിമാനകരമായ നേട്ടം കയ്യെത്തിപ്പിടിച്ചത്. തന്റെ കണ്ടുപിടുത്തം യു എസ് ഗവ. അംഗീകരിച്ചതിൽ വളരെ സന്തോഷവാനാണ് വി. നായർ. ഊർജ വിളവെടുപ്പ് (ENERGY HARVESTING) എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഗവേഷണ ഫലത്തിനാ‍ണ്, ശ്രീ വിവേക് നായർക്ക് ബഹുമതി.
തന്റെ കണ്ടുപിടുത്തത്തെ പറ്റി വിവേകിന്റെ വാക്കുകൾ:
വളരെ ചെലവുകുറഞ്ഞരീതിയിൽ വ്യക്ത്യാധിഷ്ടിതമായി വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനുമാവുന്ന ഒരു കണ്ട് പിടുത്തമാണിത്. ഫ്യുവൽ സെൽ സാങ്കേതികവിദ്യ അനുസരിച്ചാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്. എന്റെ ഈ കണ്ടുപിടുത്തത്തിന്റെ ആശയം ആദ്യമായി മനസ്സിൽ ഉദിച്ചത് ഒരു മാത്തമാറ്റിക്സ് ക്ലസ്സിൽ വച്ചായിരുന്നു. അന്ന് ക്ലാസ് എടുത്തുകൊണ്ടിരുന്ന ശിവശങ്കരൻ മാഷ് അറിയാതെ ശബ്ദഘോഷത്തോടെ അധോവായു പുറത്തുവിട്ടു. ശബ്ദം കേട്ട കുട്ടികൾ “ വളി, വളീ” എന്നു പരിഹസിച്ച് ചിരിച്ചു. ദ്വേഷ്യപ്പെട്ട സാർ അന്ന് എന്നെയാണ് ക്ലാസിൽ ബഹളമുണ്ടാക്കി എന്ന കാരണം പറഞ്ഞ് ശിക്ഷിച്ചത്.

ഞാൻ: ആ സംഭവവും ഈ കണ്ടു പിടുത്തവുമായുള്ള ബന്ധം?
വി നായർ: ഫാർട്ടി സിറ്റി എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണം പ്രവ ർത്തിക്കുന്നത് അധോവായുവിനെ, അതായത് നാടൻ ഭാഷയിൽ വളി എന്ന പ്രക്രിയയിലൂടെ പുറത്തു വരുന്ന വാതകം ഉപയോഗപ്പെടുത്തിയാണ്.

ഞാൻ: ബ്ലോഗർമാർക്കു വേണ്ടി കൂടുതൽ വിശദീക്കരിക്കാമോ?
വി നായർ: ബ്ലോഗർമാർക്ക് വേണ്ടി ഇതു വിശദീകരിക്കാൻ എനിക്ക് സന്തോഷമേയുള്ളു. കാരണം, പല ബ്ലോഗ്ഗ് പോസ്റ്റ്കളിൽനിന്നുമാണ് ഈ കണ്ടുപിടുത്തത്തിനാവശ്യമായ അറിവുകൾ എനിക്കു ലഭിച്ചത്. ഒരു അടിവസ്ത്രത്തിന്റെ രൂപത്തിലാണ് ഈ ഉപകരണം ഉണ്ടാക്കിയിരിക്കുന്നത്. സാധാരണ ജട്ടി ധരിക്കുന്നതുപോലെ ലളിതമായി ഇത് ധരിക്കാം.ഇത് ഉടുത്തിരിക്കുന്ന ആൾ വളി ഇടുന്ന സമയത്ത് പുറത്തുവരുന്ന വാതകത്തിൽ ഉണ്ടാവുന്ന മീഥേൻ, ഹൈഡ്രജൻ സൾഫൈഡ് മുതലായ വാതകങ്ങൾ ജട്ടിയിലൂടെ പുറത്തേക്ക് നിർഗമിക്കുമ്പോൾ, ജട്ടി നിർമിച്ചിരിക്കുന്ന വിവിധ തരം ഫൈബറുകളുമായി പ്രതി പ്രവർത്തിച്ച് വൈദ്യുതി ഉണ്ടാവുന്നു. ഈ ജട്ടി നെയ്തിരിക്കുന്നത് പ്രത്യേക തരം നാനോ ഫൈബറുകൾ ഉപയോഗിച്ചാണ്. ഒരു ഫ്യുവൽ സെല്ലിൽ എന്നതുപോലെ പോസിറ്റീവ് ഫൈബറും നെഗറ്റീവ് ഫൈബറും ഇഴചേറ്ത്തിരിക്കുന്നതിനാൽ അവയ്ക്കിടയിലൂടെ വാതകങ്ങൾ പുറത്ത് പോവുമ്പോൾ രാസ പരിണാമം ഉണ്ടാവും, തന്മൂലം വൈദ്യുതി ഉണ്ടാവുന്നതു കൂടാതെ ദുർഗന്ധം ഇല്ലാതാവുകയും ചെയ്യും.വളിയിലൂടെ പുറത്തുവരുന്നാ വാതകത്തിൽ സൾഫർ അടങ്ങിയിരിക്കുനത് കൊണ്ടാണ് വളി ദുർഗന്ധം ഊണ്ടാക്കുന്നത്. എന്നാൽ നാനോ ഫൈബറുകൾ സൾഫർ വാതകങ്ങളെ നിരോക്സീകരിച്ച് ഗന്ധരഹിതമാക്കി മാറ്റുന്നു.

ഞാൻ: ഈ നാനോ ഫൈബറിനെ പറ്റി എങ്ങനെ യാണ് മനസ്സിലാക്കിയത്?
വി നായർ: പ്രശസ്തരായ നാനോ സഹോദരന്മാരിൽനിന്നാണ് അതെ പറ്റി മനസ്സിലാക്കിയത്. അവരെപറ്റി പല ബ്ലോഗർമാരും പുകഴ്ത്തി എഴുതിയിട്ടുണ്ട്

ഞാൻ: അപ്പോൾ ഈ ജട്ടി, അധോവായുവിന്റെ ദുർഗന്ധമില്ലതാക്കുകയും ചെയ്യും അല്ലേ?
വി നായർ: അതുമാത്രവുമല്ല, ഈ ജട്ടി വളി ശബ്ദം കൂടി ഇല്ലാതാക്കും, ശബ്ദം ആഗിരണം ചെയ്യുന്ന തരത്തിലുള്ള നാനോ ഫൈബറുകൾ അടങ്ങിയിരിക്കുന്നത്കൊണ്ട്, വളി ശബ്ദം പുറത്ത് കേൾക്കുകയുമില്ല.

ഞാൻ: കൊള്ളാ‍മല്ലോ വീഡിയോൺ- അല്ല ജട്ടി. ഇതുണ്ടാക്കുന്ന വൈദ്യുതി നമുക്കാവശ്യമുള്ള ഉപകരണത്തിലെത്തിക്കുന്നതെങ്ങെനെ എന്നു വിശദീകരിക്കാമോ?
വി നായർ: ഈ ജട്ടിയുടെ ഏറ്റവും വലിയ പ്രത്യേകത, ഉണ്ടാക്കുന്ന വൈദുതി യെ വൈദ്യുത കാന്തിക തരംഗങ്ങളായി വികിരണം ചെയ്യും എന്നതാണ്.

ഏകദേശം ഒന്നര മീറ്റർ ചുറ്റളവിൽ ഉള്ള വൈദ്യുതോപകരണങ്ങൾക്ക് ഈ വയർ ലെസ് വൈദ്യുതി ഉപയോഗപ്പെടുത്താൻ കഴിയും. ചെറിയ മാറ്റം വരുത്തിയാൽ നമ്മുടെ മൊബൈൽ ഫോണും മറ്റും ചാർജു ചെയ്യാൻ ഈ വൈദ്യുതി
ഉപയോഗിക്കാം. ഒരു വളിയിൽ നിന്നുമുണ്ടാവുന്ന വൈദ്യുതി 10 മിനിറ്റു നീളുന്ന ഒരു കാളിനു ധാരാളം മതിയാവും .

ഞാൻ: ഇത്തരം കാളിനെയാണ് “പ്രകൃതിയുടെ വിളി“ എന്ന് പറയുന്നത്. അല്ലേ?
എന്നാ‍ൽ മൊബൈൽ ഫോണൊക്കെ പ്രവർത്തിക്കാനാവശ്യമായ അളവിലുള്ള വൈദ്യുതി ഇതിൽ നിന്നും കിട്ടുമോ?
വി നായർ: എന്താ സംശയം. രണ്ട് അരയാലിലകൾ ഉപയോഗിച്ച് മൊബൈൽ ഫോൺ ചാർജു ചെയ്യാമെന്ന് ബ്ലോഗ്ഗർമാർക്ക് പോലും അറിയാമല്ലോ.

ഞാൻ: അതു ശരിയാ,ഒരുളക്കിഴങ്ങ് ഉപയോഗിച്ച് കാറോടിക്കാമെന്ന് ഒരു ബ്ലോഗർ പരീക്ഷണം നടത്തിയിട്ടുള്ളത് ഓർമ്മയുണ്ട്.

വി നായർ: വളിയിൽ നിന്നും ചാർജ് ചെയ്യാവുന്ന ഒരു എൽ ഇ ഡി വിളക്കും ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. വ(ഴി)ളി വിളക്ക് എന്നാണതിനു പേരിട്ടിരിക്കുന്നത്!.

ഞാൻ: ഈ ഉപകരണത്തിന്റ്റെ പ്രവർത്തനം തൃപ്തികരമാണെന്ന് പറയാമോ?
വി നായർ: ഈ ഉപകരണത്തെ പറ്റി കേട്ടറിഞ്ഞ് ഒട്ടേറെ പ്രശസ്ത വ്യക്തികൾ ആവശ്യപ്പെട്ടിട്ട് നിർമിച്ച് കൊടുത്തിട്ടുണ്ട്. അവരെല്ലാം ഇതിന്റെ പ്രവർത്തനത്തിൽ വളരെ തൃപ്തരാണ്. എന്നാൽ അവരുടെ വിവരങ്ങൾ വെളിപ്പെടുത്താൻ നിർവാഹമില്ല, അവരെല്ലാവരും വളി ഇടുന്നവരാണെന്ന് പരസ്യമാവില്ലേ?

ഞാൻ: ഒരു സംശയം ചോദിച്ചോട്ടെ? ഈ അധോവായു വിടുന്ന പ്രശ്നമുള്ളവർക്കല്ലേ ഇതുകൊണ്ട് ഉപയോഗം ഉള്ളൂ?
വി നായർ: അതൊരു തെറ്റിദ്ധാരണയാണ്. എല്ലാ മനുഷ്യരും ആൺ പെൺ ഭേദമില്ലാതെ വളി ഇടുന്നവരാണ്; ഒരു ദിവസം ഏകദേശം 14 തവണ. ഭക്ഷണത്തിന്റെയോ വയറിന്റേയോ അസുഖം മൂലം പുറത്ത് വരുന്ന വാതകത്തിന്റെ അളവിൽ വ്യത്യാസം ഉണ്ടായേക്കാം. എന്നാൽ വളി ഇടുന്നവരെ മോശക്കാരായി കാണാനാണെല്ലാവർക്കുംതാല്പര്യം. ഒരു വളി മൂലം പ്രണയം തന്നെ തകർന്ന ഒരു കഥ ഞാൻ വായിച്ചിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീർ എഴുതിയത്.

ഞാൻ: അപ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കൽ മാ‍ത്രമല്ല, സാമൂഹികമായ നന്മയും ഈ കണ്ടു പിടുത്തം മൂലം ഉണ്ടാവും അല്ലേ?
വി നായർ: അതെ (പുഞ്ചിരി)


അഭിമുഖം കഴിഞ്ഞു വിവേക് നായരുടെ വീട്ടിൽ നിന്നും പുറത്തിറങ്ങാൻ സമയം, ഒരു കൊച്ചു കുട്ടി എന്നെ പിറകിൽ നിന്നും വിളിച്ചു,
“മല്ലുക്കുട്ടൻ സാറേ, ഞാൻ ടിന്റുമോൻ നായർ., വിവേകിന്റെ അനുജൻ എൽ കെജി യിൽ പഠിക്കുന്നു. എനിക്കും ഒരു സ്വപ്നമുണ്ട്.. ചേട്ടനെപ്പോലെ ഞാനും ഒരു കന്റു പിടുത്തം നടത്തും, പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് ഉപയോഗിക്കാൻ പറ്റുന്ന വൈദ്യുതി ഉണ്ടാക്കാൻ പറ്റുന്ന ഉപകരണം; ഒരു പിങ്ക് ജഡ്ഡി. മാസത്തിൽ ഏതാനും ദിവസങ്ങൾ മാത്രമേ പ്രയോഗക്ഷമത ഉള്ളൂ എങ്കിലും മെഗാവാട്ട് കണക്കിനു ഊർജം ഉണ്ടാക്കാൻ ആ പിങ്ക് ജഡ്ഡിക്ക് കഴിയും. ഞാനൊന്നു വളർന്ന് പ്രായ പൂർത്തി ആവട്ടെ സാറേ.“